
മെഡിക്കല്‍ മാസ്‌കുകള്‍ക്കിടയില്‍ നിരോധിത പുകയില കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് തകര്‍ത്തു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –
ദോഹ : മെഡിക്കല്‍ മാസ്‌കുകള്‍ക്കിടയില്‍ നിരോധിത പുകയില കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് തകര്‍ത്തു. 2400 കിലോഗ്രാം ഭാരമുള്ള പുകയിലയാണ് പിടികൂടിയത്.
നിയമവിരുദ്ധമായ വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനെതിരെ അധികൃതര്‍ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതിനും ഏറ്റവും പുതിയ ഉപകരണങ്ങളും തുടര്‍ച്ചയായ പരിശീലനവും നല്‍കി വരുന്നുണ്ട്.
വിദഗ്ദരായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പിടിക്കപ്പെട്ടാല്‍ ഭീമമായ പിഴയും നാടുകടത്തലടക്കമുള്ള ശിക്ഷകളും സഹിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
https://twitter.com/Qatar_Customs/status/1435901176860524544