Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ കോവിഡ് ഗണ്യമായി കുറഞ്ഞു, ഇന്ന് 107 രോഗികള്‍ മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് ഗണ്യമായി കുറഞ്ഞു, ഇന്ന് 107 രോഗികള്‍ മാത്രം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 17064 പരിശോധനകളില്‍ 41 യാത്രക്കാര്‍ക്കടക്കം 107 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 66 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

146 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1973 ആയി കുറഞ്ഞു. ചികിത്സയിലായിരുന്ന 62കാരന്‍ മരണപ്പെട്ടതോടെ് മൊത്തം മരണം 583 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 119 ആയി. രണ്ടാളാണ് പുതുതായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 76 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

Related Articles

Back to top button