Breaking News
പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
ദോഹ: ഖത്തറിന്റെ നിലവിലെ പണ നയങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) നിക്ഷേപങ്ങള്‍, വായ്പകള്‍, തിരിച്ച് വാങ്ങലുകള്‍ എന്നിവയുടെ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി.
ക്യുസിബി ഡെപ്പോസിറ്റ് നിരക്ക് (ക്യുസിബിഡിആര്‍) 5.50 ശതമാനമായും, വായ്പാ നിരക്ക് (ക്യുസിബിഎല്‍ആര്‍) 6.00 ശതമാനമായും, ക്യുസിബി റിപ്പോ നിരക്ക് 5.75 ശതമാനമായും സജ്ജീകരിച്ചതായിഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറയുന്നു.