Breaking NewsUncategorized

ഈദാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളുമായി ലുസൈല്‍ ബൊളിവാര്‍ഡ്


അമാനുല്ല വടക്കാങ്ങര

ദോഹ: ഈദാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളുമായി ലുസൈല്‍ ബൊളിവാര്‍ഡ്. ഈദ് ദിനങ്ങളില്‍ ലുസൈല്‍ ബൊളിവാര്‍ഡില്‍ നടക്കുന്ന ആവേശകരമായ പ്രവര്‍ത്തനങ്ങള്‍ ഖത്തരി ഡയറും ലുസൈല്‍ സിറ്റിയും പ്രഖ്യാപിച്ചു.

ഈദിന്റെ ആദ്യ ദിനമായ ജൂണ്‍ 28 ന്, എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കായി അല്‍ സാദ് സ്‌ക്വയറില്‍ രാത്രി 8:30 ന് ആരംഭിക്കുന്ന ഗംഭീരമായ വെടിക്കെട്ട് പ്രദര്‍ശനം ഉള്‍പ്പെടെ പ്രത്യേക പരിപാടികളാണ്
സംഘാടകര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

ലുസൈല്‍ ബൊളിവാര്‍ഡ്ിലെ ഈദ് അലങ്കാരങ്ങളും പ്രത്യേക വിളക്കുകളും ജൂലൈ 5 വരെ തുടരും. നഗരത്തിലുടനീളം അലതല്ലുന്ന ഉത്സവ പ്രതീതി ആഘോഷത്തിന് മാറ്റുകൂട്ടും.

Related Articles

Back to top button
error: Content is protected !!