കെ.എം.സി.സി പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ. ഖത്തര്‍ കെ.എം.സി.സി പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് മെമ്പര്‍മാര്‍ക്ക് വേണ്ടി നടത്തിയ മെഡിക്കല്‍ ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത 175 പേര് പങ്കെടുത്തു.
ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, ടോട്ടല്‍ കൊളസ്‌ട്രോള്‍, നേത്ര പരിശോധന എന്നിവക്ക് പുറമെ ജനറല്‍ ഫിസിഷ്യന്‍, സ്ത്രീ രോഗ വിഭാഗം, ചര്‍മ്മ രോഗ വിഭാഗം തുടങ്ങിയ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും സൗജന്യ മരുന്ന് വിതരണവും ക്യാമ്പിന്റെ ഭാഗമായിരുന്നു.
ക്യാമ്പിനോടനുബന്ധിച്ച് പ്രവാസ ആരോഗ്യം : കോവിഡിന് ശേഷം, സ്ട്രസ്സ് എന്നീ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. പ്രണയ ബാഗ്‌ഡേ ക്ലാസിന് നേതൃത്വം നല്‍കി. ഖത്തര്‍ കെ.എം.സി.സി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സലീം നാലകത്ത് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് ഈസ ക്യാമ്പിന്റെ ഭാഗമായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉപഹാരം നല്‍കി. ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ല ആക്ടിംഗ് പ്രസിഡന്റ് മെഹബൂബ് നാലകത്ത്, സീനിയര്‍ നേതാവ് ഖാലിദ് കട്ടുപ്പാറ ആശംസകള്‍ നേര്‍ന്നു.
മണ്ഡലം ഭാരവാഹികളായ റസീല്‍ പി.ടി, ഫാറൂഖ് കപ്പൂര്‍, സാലിഹ് വളപുരം, മുബഷിര്‍ കൈപ്പള്ളി, മുനീര്‍ പട്ടണം മെഡിക്കല്‍ കാമ്പ് കോര്‍ഡിനേറ്റര്‍മാരായ അഷ്‌റഫലി കണ്ടേങ്കാവില്‍, ഷഫീഖ് ,ജിഷാദ് പാറല്‍, ഷുക്കൂര്‍ പാലൂര്‍ നേതൃത്വം നല്‍കി.