Uncategorized

നവ്യാനുഭമായി ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ഈദ് സംഗമം


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ സംഘടിപ്പിച്ച ഈദ് സംഗമം നവ്യാനഭവമായി. ഈ ദ് നമസ്‌ക്കാര ശേഷം രാവിലെ 7 മണിക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ലക്ക്ത ഓഡിറ്റോറിയത്തില്‍ ആരംഭിച്ച പരിപാടിയില്‍ നൂര്‍ ജഹാന്‍ (സൈക്യാട്രിസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍, കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി ) മുഖ്യ പ്രാഷണം നടത്തി.

ഉറച്ച ഈമാനിന്റെയും ത്യാഗത്തിന്റെയും സ്മരണകളുയര്‍ത്തുന്ന ബലിപെരുന്നാളിന്റെ സന്ദേശം സൈക്കോളജിസ്റ്റായ നൂര്‍ജഹാന്‍ ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിച്ചു.ഇബ്രാഹീം, ഇസമായില്‍ ചരിത്രത്തിലൂടെ നരബലി യഥാര്‍ഥത്തില്‍ നിരോധിക്കപ്പെടുകയായിരുന്നു എന്നവര്‍ ഓര്‍മിപ്പിച്ചു

പരിപാടിയില്‍ ദോഹ യൂനിവേര്‍സിറ്റിയില്‍ നിന്നും പ്രസിഡന്റ് ഗോള്‍ഡന്‍ അവാര്‍ഡ് കരസ്ഥമാക്കി വിജയിച്ച ഫാത്തിമ ഫര്‍ഹ, എക്്‌സലന്‍സി അവാര്‍ഡും, പ്രസിഡന്റ് അവാര്‍ഡും കരസ്ഥമാക്കിയ ശുഐബ്ബ് മുഹമ്മദ് അലി എന്നിവരെ ആദരിച്ചു. അവര്‍ക്കുള്ള സമ്മാനം ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ട്രഷറര്‍ ഹുസൈന്‍ മുഹമ്മദ് യു , എംജിഎം വൈസ് പ്രസിഡണ്ട് സലീന ഹുസൈന്‍ എന്നിവര്‍ നല്‍കി.

അബ്ദുല്‍ ബദീഅ് സലഫിയുടെ ഖിറാത്തോടെ ആരംഭിച്ച പരിപാടിയില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് സുബൈര്‍ വക്ര അദ്ധ്യ ക്ഷത വഹിച്ചു . പരിപാടിയില്‍ എല്‍.വൈ.സി വൈസ് പ്രസിഡന്റ് നാസിഹ് അബദുല്‍ റഹിമാന്‍, എംജിഎം ട്രഷറര്‍ അംന പട്ടര്‍കടവ് , സി.ഐ.എസിനു വേണ്ടി തമീംമ് ഫസലു കുഞ്ഞിമൊയതു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുലൈമാന്‍ ആലത്തൂര്‍ അബ്ദുല്‍ ലത്തീഫ് പൂല്ലൂര്‍ക്കര എന്നിവര്‍ ഈ ദ് ഗാനമാലപിച്ചു. മഹ്‌റൂഫ് മാട്ടൂല്‍ സ്വാഗതവും മുഹമ്മദ് അലി ഒറ്റപ്പാലം നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!