Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ആര്‍.ജെ.നിസക്ക് ‘ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി’ സമ്മാനിച്ചു

ദോഹ. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്‌കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്‌സ് പ്രസിദ്ധീകരിച്ച ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന കൃതിയുടെ കോപ്പി റേഡിയോ സുനോ അവതാരക ആര്‍.ജെ.നിസക്ക് സമ്മാനിച്ചു. റേഡിയോ സുനോ ഓഫീസിലെത്തി മീഡിയ പ്ളസ് സി.ഇ. ഒ. ഡോ.അമാനുല്ല വടക്കാങ്ങരയാണ് പുസ്തകം സമ്മാനിച്ചത്. മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍, റേഡിയോ സുനോ പ്രാഗ്രാം ഹെഡ് ആര്‍.ജെ.അപ്പുണ്ണി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ഖത്തറിലെ എല്ലാ പബ്‌ളിക് ലൈബ്രറികള്‍ക്കും പുസ്തകം സൗജന്യമായി നല്‍കുമെന്ന് മീഡിയ പ്‌ളസ് സി.ഇ.ഒ. അറിയിച്ചു. 100 റിയാല്‍ വിലയുള്ള പുസ്തകം വ്യക്തികള്‍ക്ക് 50 റിയാലിനും ലഭ്യമാക്കും
പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടണം

Related Articles

Back to top button