Uncategorized

മാപ്പിള കലാ അക്കാദമി ഖത്തര്‍ ഈദ് സംഗമവും ഉറുദു ഗസല്‍ പ്രകാശനവും

ദോഹ. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ചരിത്രം പറഞ്ഞ പാട്ടുകള്‍ പാടിയും പറഞ്ഞും രണ്ടാം പെരുന്നാള്‍ ദിനത്തില്‍ മാപ്പിള കലാ അക്കാദമി ഖത്തര്‍ ഒരുക്കിയ ഈദ് സംഗമം ശ്രദ്ധേയമായി . അല്‍ സദ്ദ് റാന്തല്‍ റെസ്റ്റോറന്റ് ഹാളില്‍ അക്കാദമിയുടെ പാട്ടുകാരുടെ പെരുന്നാള്‍ പാട്ടുകളും ഷെഫീര്‍ വാടാനപ്പള്ളിയുടെ പാട്ട് വഴികളെ കുറിച്ചുള്ള അവതരണവും ചടങ്ങിന് മാറ്റു കൂട്ടി .

ഗ്രന്ഥകാരനും , അക്കാദമി ഭാരവാഹിയുമായ ഷാഫി പിസി പാലം രചന നിര്‍വഹിച്ച് മുത്തലിബ് മട്ടന്നൂര്‍ സംഗീതം നല്‍കിയ സക്കീര്‍ സരിഗയുടെ ആലാപനത്തില്‍ മുഹ്‌സിന്‍ തളിക്കുളത്തിന്റെ സംവിധാനത്തിലായി പുറത്തിറങ്ങുന്ന ‘ യേ ഷഹര്‍ ‘ എന്ന ഉറുദു ഗസലിന്റെ പ്രകാശനം ഖത്തറിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഐ.സി.ബി.എഫ് മാനേജ്‌മെന്റ് കമ്മറ്റി അംഗവുമായ അബ്ദുറഊഫ് കൊണ്ടോട്ടി നിര്‍വഹിച്ചു.

പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ് മട്ടന്നൂര്‍ സംഗമം ഉദ്ഘാടനം നിര്‍വഹിച്ചു .ചെയര്‍മാന്‍ മുഹ്സിന്‍ തളിക്കളത്തിന്റെ അധ്യക്ഷതയില്‍ ബഷീര്‍ അമ്പലത്ത് വട്ടേക്കാട് , അലവി വയനാടന്‍ , ബദ്‌റുദ്ദീന്‍ , ഷാജു തളിക്കുളം , മജീദ് , റഫീഖ് വാടാനപ്പള്ളി , ഹംസ വെളിയങ്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി . ഹിബ ബദറുദീന്‍ ,മജീദ് പാലക്കാട് , സിദ്ദിഖ് ചെറുവല്ലൂര്‍ , മുസ്തഫ ഹസ്സന്‍ , ഹംസ എടക്കഴിയൂര്‍ , സലീം , അയൂബ് ഖാന്‍ , നൗഷാദ് മലബാര്‍ , ധന്യ , ലുബിന, അജ്മല്‍ , ജംഷീര്‍ , മുനീര്‍ , ഫിര്‍ദൗസ് , അസീസ് ,തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു .

Related Articles

Back to top button
error: Content is protected !!