Uncategorized

ഖത്തരി ഹജ് മിഷന് സൗദി ഹജ്, ഉംറ മന്ത്രാലയത്തിന്റെ അവാര്‍ഡ്

ദോഹ. ഖത്തരി ഹജ് മിഷന് സൗദി ഹജ്, ഉംറ മന്ത്രാലയത്തിന്റെ അവാര്‍ഡ്. ഹിജ്‌റ 1444-ലെ ഹജ് സീസണില്‍ ഖത്തറിലെ തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കിയതിനാണ് സൗദി ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഗുണനിലവാര സംരംഭത്തിനുള്ള അവാര്‍ഡ് ഖത്തരി ഹജ് മിഷന്‍ സ്വന്തമാക്കിയത്.
സൗദി വിഷന്‍ 2030 ന്റെ എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകളിലൊന്നായ പില്‍ഗ്രിംസ് എക്‌സ്പീരിയന്‍സ് പ്രോഗ്രാമുമായി സഹകരിച്ച് സൗദി മന്ത്രാലയം വിശുദ്ധ നഗരമായ മക്കയില്‍ സംഘടിപ്പിച്ച സമാപന വാര്‍ഷിക ചടങ്ങിലാണ് ഖത്തരി ഹജ് മിഷനെ ആദരിച്ചത്.
സൗദി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ ബിന്‍ മുഹമ്മദ് അല്‍ റബിയ, പില്‍ഗ്രിംസ് എക്സ്പീരിയന്‍സ് പ്രോഗ്രാം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് എ ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

Related Articles

Back to top button
error: Content is protected !!