ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത

ദോഹ: ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റിനും കാറ്റ് 25 നോട്ട് കവിയുന്നതിനും സാധ്യതയുണ്ടെന്ന് ക്യുഎംഡി മുന്നറിയിപ്പ് നല്‍കി.
കാറ്റ് ചില സമയങ്ങളില്‍ പൊടിപടലങ്ങള്‍ വീശുന്നതിനും കടലില്‍ തിരമാലകള്‍ ഉയരുന്നതിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. സമുദ്ര മുന്നറിയിപ്പ് ഈ കാലയളവില്‍ തുടരുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ഓര്‍മിപ്പിച്ചു.