ഉംറ വിസ ഇഷ്യൂ ചെയ്തു തുടങ്ങി , ജൂലൈ 19 മുതല്‍ തീര്‍ഥാടകര്‍ക്കെത്താം

അമാനുല്ല വടക്കാങ്ങര
ദോഹ. ഉംറ വിസ ഇഷ്യൂ ചെയ്തു തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ജൂലൈ 19 ( മുഹറം 1 ) മുതല്‍ സൗദിയിലെത്താം. ഉംറ ചെയ്യാനാഗ്രഹിക്കുന്നവര്‍ നുസ്‌ക് https://www.nusuk.sa/about പ്‌ളാറ്റ്‌ഫോമിലൂടെയാണ് അപേക്ഷിക്കേണ്ടത്.
ഇതാദ്യമായാണ് ഹജ്ജ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ ഉംറ വിസകള്‍ അനുവദിക്കുന്നത്.