സ്‌പെയിനില്‍ നിന്നുളള ചില ടെഫ് ഫ്ളോര്‍ ക്രാക്കറുകള്‍ പൊതുജനാരോഗ്യ മന്ത്രാലയം നിരോധിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: സ്‌പെയിനില്‍ നിന്നുളള ചില ടെഫ് ഫ്ളോര്‍ ക്രാക്കറുകള്‍ പൊതുജനാരോഗ്യ മന്ത്രാലയം നിരോധിച്ചു. 2023 ജൂലൈ 30, ഒക്ടോബര്‍ 17, ഒക്ടോബര്‍ 27 എന്നീ തീയതികളില്‍ കാലഹരണപ്പെടുന്ന തീയതികളുള്ള ടെഫ് ഫ്ളോര്‍ ക്രാക്കറുകള്‍ക്കെതിരെയാണ് ഉപഭോക്താക്കള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.
അനുവദനീയമായ അളവിലും കൂടുതലാണെന്ന് സംശയിക്കുന്ന അട്രോപിന്‍, സ്‌കോപോളമൈന്‍ മലിനീകരണം കാരണം 2024 മാര്‍ച്ച് 2, 3, 4, 6, ഏപ്രില്‍ 4 തീയതികളില്‍ കാലഹരണപ്പെടുന്ന സ്പെയിനില്‍ നിന്നുള്ള ചില ക്രാക്കറുകളും കഴിക്കുന്നതിനെതിരെയും പൊതുജനാരോഗ്യ മന്ത്രാലയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യൂറോപ്യന്‍ റാപ്പിഡ് അലേര്‍ട്ട് സസ്റ്റം ഫോര്‍ ഫുഡ് ആന്‍ഡ് ഫീഡില്‍ (ആര്‍എഎസ്എഫ്എഫ്) നിന്ന് മേല്‍പ്പറഞ്ഞ ഉല്‍പ്പന്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിതരണക്കാരോട് ഈ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാനും വിപണിയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ട് മന്ത്രാലയം ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
നിലവില്‍ ഈ സാധനങ്ങള്‍ ഉപഭോക്താക്കള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍, ഒന്നുകില്‍ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാനോ അല്ലെങ്കില്‍ അവ വാങ്ങിയ ഔട്ട്ലെറ്റിലേക്ക് തിരികെ നല്‍കാനോ പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്