Breaking NewsUncategorized

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് മാസ്റ്റേഴ്സ് സീസണ്‍ രണ്ടിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. മാര്‍ച്ച് 10 ന് ഖത്തറില്‍ ആരംഭിക്കുന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് മാസ്റ്റേഴ്സിന്റെ രണ്ടാം സീസണിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. 10 ദിവസത്തെ ടൂര്‍ണമെന്റില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള 60 ഇതിഹാസങ്ങള്‍ ഏഷ്യന്‍ ടൗണ്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റിനായി ഒത്തുചേരും.

ഗൗതം ഗംഭീര്‍, ഇര്‍ഫാന്‍ പത്താന്‍, ഷാഹിദ് അഫ്രീദി, ഷോയിബ് അക്തര്‍, ബ്രെറ്റ് ലീ, ഷെയ്ന്‍ വാട്‌സണ്‍, ക്രിസ് ഗെയ്ല്‍, ലെന്‍ഡല്‍ സിമ്മണ്‍സ് തുടങ്ങിയ ഇതിഹാസങ്ങള്‍ എട്ട് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തില്‍ കളിക്കും.

25 റിയാല്‍ മുതലാണ് ടിക്കറ്റ് വില, വി.ഐ.പി സ്റ്റാന്‍ഡ് 150 റിയാലാണ് . ക്യൂടിക്കറ്റ്്‌സില്‍ നിന്നും ടിക്കറ്റുകള്‍ നിന്ന് നേരിട്ട് വാങ്ങാം.

അതേസമയം, ഡിസ്‌കവര്‍ ഖത്തര്‍ 395 റിയാല്‍ വിലയുള്ള ഒരു അള്‍ട്ടിമേറ്റ് ഫാന്‍ അനുഭവവും വാഗ്ദാനം ചെയ്യുന്നു, അതില്‍ 2 ഗെയിമുകള്‍ക്കുള്ള വിഐപി ടിക്കറ്റ്, പാര്‍ക്കിംഗ് പാസ്, ലെജന്‍ഡുകളുമായുള്ള മീറ്റ് ആന്‍ഡ് ഗ്രീറ്റ്, ടീം ക്യാപ്റ്റന്‍മാരായ ഗൗതം ഗംഭീര്‍, ഷാഹിദ് അഫ്രീദി, ആരോണ്‍ ഫിഞ്ച് എന്നിവരുമായി ഫോട്ടോയും ഓട്ടോഗ്രാഫ് അവസരവും ഉള്‍പ്പെടുന്നു.

Related Articles

Back to top button
error: Content is protected !!