Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഹയ്യ എക്സ്പ്രസ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ : പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ ഹെല്‍പ് ലിങ്കിന്റെയും സംയുക്ത സംരംഭമായ ഹയ്യ എക്സ്പ്രസ് സല്‍വ റോഡിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മുഖ്യ രക്ഷാധികാരി പാത്തുട്ടി ഉള്ളാടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഖത്തറിലെ പത്ത് വര്‍ഷത്തോളമായി പി.ആര്‍.ഒ, കമ്പനി ഫോര്‍മേഷന്‍, സ്പോണ്‍സര്‍ഷിപ്പ് അറേഞ്ച്മെന്റ് മേഖലയില്‍ പ്രവര്‍ത്തി പരിചയമുളള പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പാണ് ഹയ്യ എക്സ്പ്രസിന് നേതൃത്വം നല്‍കുന്നത്.

പ്രധാനമായും ബിസിനസ് സൊല്യൂഷന്‍, കമ്പനി ഫോര്‍മേഷന്‍, ഓണ്‍ലൈന്‍ സര്‍വ്വീസുകളാണ് ഹയ്യ എക്സ്പ്രസിലൂടെ ലഭിക്കുന്ന സേവനങ്ങള്‍. പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലി ഹസന്‍ തച്ചറക്കല്‍, ഐസിസി പ്രസിഡണ്ട് എ.പി.മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, കെബിഎഫ് പ്രസിഡണ്ട് അജി കുര്യാകോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഫസല്‍ റഹ്‌മാന്‍ തച്ചറക്കല്‍, ഹെല്‍പ്പ് ലിങ്ക് സര്‍വ്വീസ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ മജീദ്, ഷംസുദ്ദീന്‍ തച്ചറക്കല്‍, മന്‍സൂര്‍ തച്ചറക്കല്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Related Articles

Back to top button