Breaking NewsUncategorized
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു . പാലക്കാട് മേലാര്‍കാട് സ്വദേശി ചക്കുങ്ങല്‍ മാധവ് ഉണ്ണി ( 50) വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ഡയറക്ട് ഫ്‌ളൈറ്റ് സൊല്യൂഷന്‍ എന്ന സ്ഥാപനത്തില്‍ ഓപറേഷന്‍ ഹെഡ് ആയി ജോലി ചെയ്തുവരികയായിരുന്നു.
നളിനിയാണ് ഭാര്യ. അശ്വതി മകളാണ് .
ഖത്തര്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റി, ഐസിബിഎഫ് എന്നിവയുടെ സഹകരണത്തോടെ മൃതദേഹം നാട്ടിലേക്കയച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.