ജാതി വിവേചനം മുഖ്യ പ്രമേയം;’അനക്ക് എന്തിന്റെ കേടാ’ സിനിമ റിലീസിംഗ് ആഗസ്റ്റ് നാലിന്

അമാനുല്ല വടക്കാങ്ങര
എറണാകുളം: ബാര്‍ബര്‍ വിഭാഗം (ഒസാന്‍) നേരിടുന്ന വിവേചനങ്ങളും സാമൂഹികമായ അയിത്തവും മുഖ്യ പ്രമേയമാകുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമ 2023 ആഗസ്റ്റ് 4 ന് കേരളത്തിന്റെ വിവിധ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നു. ബി.എം.സി ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച് മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്യുന്ന സിനിമ ഫാമിലി ഫീല്‍ ഗുഡ് മൂവി കൂടിയാണ്.
ബാര്‍ബര്‍ വിഭാഗത്തില്‍ ജനിച്ച് വളര്‍ന്ന്, അത്തരം വിവേചനങ്ങള്‍ ബാല്ല്യത്തിലെ അനുഭവിച്ചറിയുന്ന സല്‍മാന്‍ എന്ന യുവാവിന്റെ ജീവിതവും കുടുംബവും അയ്യാളുമായി ബന്ധപ്പെടുന്ന വിവിധ മേഖലകളിലുള്ളവരുടെ അനുഭവങ്ങളും കോര്‍ത്തിണക്കിയാണ് സിനിമ സഞ്ചരിക്കുന്നത്. മലയാളത്തില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയമാണിതെന്ന പ്രത്യേകതയുമുണ്ട്. സമീപ കാലങ്ങളില്‍ ബാര്‍ബര്‍ വിഭാഗം നേരിടുന്ന അവഗണനകളും വിലക്കുകളും പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ ‘അനക്ക് എന്തിന്റെ കേടാ’
സിനിമക്ക് സാമൂഹികമായ പ്രസക്തിയും ഏറെയുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നു.
എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വാദിക്കാവുന്ന പുതുമയുള്ള സിനിമയാകുമിത്.
ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഷമീര്‍ ഭരതന്നൂര്‍ (സംവിധായകന്‍), അഖില്‍ പ്രഭാകര്‍, സ്‌നേഹ അജിത്ത്, ബന്ന ചേന്നമംഗലൂര്‍ (അഭിനേതാക്കള്‍), മാത്തുക്കുട്ടി പാവറാട്ടില്‍ ലൈന്‍ പ്രൊഡൂസര്‍ എന്നിവര്‍ പങ്കെടുത്തു.