Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തര്‍ കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിക്ക് അഭിനന്ദനങ്ങള്‍

ദോഹ. ബലിപെരുന്നാള്‍ അവധി ദിനത്തില്‍ അല്‍ ഖോറില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച സഹപ്രവര്‍ത്തകയുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനായി സഹായിച്ച കെ.എം.സി.സി – അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിക്ക് അഭിനന്ദനങ്ങളുമായി സഹപ്രവര്‍ത്തകര്‍ കെ.എം.സി.സി ഓഫീസിലെത്തി. അപകടത്തില്‍ മൂന്ന് മലയാളികളുള്‍പ്പടെ അഞ്ചു പേരായിരുന്നു മരണപ്പെട്ടത്.
‘ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ മരണവുമായി ബന്ധപ്പെട്ട വിവിധ നിയമപരവും ഭരണപരവുമായ പ്രക്രിയകളിലൂടെ ഞങ്ങളെ സഹായിക്കുന്നതിനുള്ള കെ.എം.സി.സിയുടെ സമര്‍പ്പണം ശ്രദ്ധേയമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാനുഷിക ബന്ധത്തിന്റെ ശക്തിയെ ഉദാഹരണമാക്കുകയും നിങ്ങളുടെ നിസ്വാര്‍ത്ഥത ഞങ്ങളുടെ ഹൃദയത്തില്‍ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്, നിങ്ങളുടെ അചഞ്ചലമായ പിന്തുണ ഞങ്ങള്‍ എന്നും ഓര്‍ക്കും.’
മരിച്ച സഹോദരി ജോലി ചെയ്തിരുന്ന എക്‌സലീഡിയ ക്വാളിറ്റി കണ്‍സല്‍ട്ടിംഗ് കമ്പനിയുടെ അധികൃതരാണ് കെഎംസിസി ഓഫീസിലെത്തി അഭിനന്ദനങ്ങള്‍ അറിയിച്ചത് .
കെഎംസിസിയുടെ നിസ്വാര്‍ത്ഥമായ സേവന സന്നദ്ധതയെ നേരിട്ട് അനുഭവിച്ചവരുടെ ഹൃദയത്തില്‍ നിന്നുള്ള ഇത്തരത്തിലുള്ള അഭിനന്ദനങ്ങള്‍ ഏറെ പ്രാധാന്യമുള്ളതാണ്.

Related Articles

Back to top button