Uncategorized
തുര്‍ക്കി പ്രസിഡണ്ടിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്
ദോഹ: തുര്‍ക്കി പ്രസിഡണ്ടിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ് . ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച ദോഹയിലെത്തിയ റജബ് തയ്യിബ് ഉര്‍ദുഗാന് ഖത്തര്‍ സമുചിതമായ വരവേല്‍പ്പ് നല്‍കി.
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെയും അനുഗമിച്ച സംഘത്തെയും ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ, തുര്‍ക്കിയിലെ ഖത്തര്‍ അംബാസഡര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ ജാസിം അല്‍ ഥാനി, ഖത്തറിലെ തുര്‍ക്കി അംബാസഡര്‍ ഡോ. മുസ്തഫ ഗോക്‌സു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.