ഖുര്‍ആന്‍ കത്തിക്കുന്നതിനുള്ള അനുമതി , സ്വീഡിഷ് അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഖത്തര്‍

അമാനുല്ല വടക്കാങ്ങര
ദോഹ. പരിശുദ്ധ ഖുര്‍ആനെ അവഹേളിക്കുന്ന സ്വീഡന്റെ ആവര്‍ത്തിച്ചുള്ള നടപടികളില്‍ പ്രതിഷേധമറിയിക്കാന്‍ വെള്ളിയാഴ്ച രാവിലെ ഖത്തറിലെ സ്വീഡന്‍ അംബാസിഡര്‍ ഗൗതം ഭട്ടാചാര്യയെ വിളിച്ചുവരുത്തുകയും രേഖാമൂലമുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാഖില്‍ നിന്നുള്ള കുടിയേറ്റക്കാരനായ സല്‍മാന്‍ മൂമികക്ക് ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധിക്കുവാന്‍ സ്വീഡിഷ് പോലീസ് അനുമതി നല്‍കിയിരുന്നു.
സ്വീഡന്റെ നടപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഖത്തര്‍ ഇത്തരം ഹീനകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.