Uncategorized
പാലിയേറ്റീവ് സെന്ററിന് ആംബുലന്‍സ് സമര്‍പ്പിച്ചു
ദോഹ: പൂനൂര്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വിസസ് (പാസ് ഖത്തര്‍) പൂനൂര്‍ പെയ്ന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിക്ക് നല്‍കുന്ന ആംബുലന്‍സ് സമര്‍പ്പണം നജീബ് കാന്തപുരം എംഎല്‍എ നിര്‍വഹിച്ചു. പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് അഡ്വ. എന്‍ എ ലത്തീഫ് താക്കോല്‍ ഏറ്റുവാങ്ങി. വ്യാപാര ഭവനില്‍ നടന്ന പാസ് ഖത്തര്‍ ഫാമിലി മീറ്റില്‍ പ്രസിഡന്റ് ഷബീര്‍ ഷംറാസ് അധ്യക്ഷത വഹിച്ചു. ഖത്തറിലെ പ്രവാസികളായ പൂനൂര്‍ സ്വദേശികളുടെ സൗഹാര്‍ദ്ദ കൂട്ടായ്മയായ പാസ് ഖത്തര്‍ 15ാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന സംഗമത്തില്‍ ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കുകയും വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയുംചെയ്തു. സി പി സംശീര്‍ സംഘടനാ പരിചയം നടത്തി. വിവിധ സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു. കെ കെ ഉമ്മര്‍ സ്വാഗതവും അഫ്‌സല്‍ കോളിക്കല്‍ നന്ദിയും പറഞ്ഞു.