Uncategorized

കനിമൊഴിയുമായി സംവദിച്ച് പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

ദോഹ: ഡി.എം.കെ നേതാവും ലോക്‌സഭാ എം.പിയുമായ കനിമൊഴിയുടെ ആതിഥ്യം ലഭിച്ച സന്തോഷത്തിലാണ് ഖത്തറില്‍ നിന്നെത്തിയ ഒരു സംഘം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഖത്തര്‍ പ്രവാസികളായ വിദ്യാര്‍ത്ഥികള്‍ക്കായി യൂത്ത് ഫോറം ഖത്തറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ‘രഷ്‌കെ ജിനാന്‍ ഹമാര’ എന്ന പേരില്‍ ഇന്ത്യയുടെ ചരിത്ര പ്രധാന നഗരങ്ങളിലൂടെയുള്ള യാത്രയുടെ ഭാഗമായി ദില്ലിയിലെത്തിയതാണ് വിദ്യാര്‍ത്ഥികള്‍. തന്നെ സന്ദര്‍ശിക്കാനെത്തിയ ഖത്തറില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘത്തെ കുറിച്ചുള്ള വിവരം തന്റെ ഫേസ്ബുക്ക് ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ കനിമൊഴി എം.പി തന്നെയാണ് പുറത്ത് വിട്ടത്.

വിദ്യാര്‍ത്ഥികളുമായി സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളും ചരിത്രവും രാഷ്ട്രീയവുമെല്ലാം ചര്‍ച്ച ചെയ്തതായി കവിയും എഴുത്തുകാരിയും ദ്രാവിഡ രാഷ്ട്രീയത്തിലെ കുലപതിയായിരുന്ന കരുണാനിധിയുടെ മകളുമായ കനിമൊഴി എം.പി യെ നേരില്‍ കണ്ട് സംവദിച്ച സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍.ഗള്‍ഫിലെ അവധിക്കാലം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയെ അറിയാനുതകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തണമെന്ന ചിന്തയില്‍ നിന്നാണ് ‘രശ്‌കെ ജിനാന്‍ ഹമാര’ എന്ന പേരില്‍ തെരഞ്ഞെടുത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കായി യാത്ര സംഘടിപ്പിച്ചതെന്ന് സംഘത്തോടൊപ്പമുള്ള യൂത്ത് ഫോറം ഖത്തര്‍ കേന്ദ്ര സമിതി അംഗമായ മുഫീദ് പറഞ്ഞു.മെക്കാനിക്കല്‍ എഞ്ചിനീയറും യൂത്ത് ഫോറം പ്രവര്‍ത്തകനുമായ അലി അജ്മല്‍ ആണ് യാത്ര നയിക്കുന്നത്.

ഈ മാസം ജൂലൈ 19-ന് കോഴിക്കോട് നിന്ന് യാത്ര തുടങ്ങിയ സംഘം ഹൈദരാബാദ്, ആഗ്ര സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് ദില്ലിയില്‍ എത്തിയത്. വരും ദിവസങ്ങളില്‍ ദില്ലി, കാശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളിലും, പരിസരങ്ങിലുമുള്ള ചരിത്ര സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിച്ച് ഈ മാസം 31 ന് നാട്ടിലേക്ക് മടങ്ങും.

Related Articles

Back to top button
error: Content is protected !!