കനത്ത മഴ, ഖത്തര്‍ എയര്‍വേയ്‌സ് ദോഹ – നാഗ് പൂര്‍ വിമാനം ഹൈദറാബാദില്‍ ഇറക്കി

ദോഹ. നാഗ്പൂരില്‍ കനത്ത മഴകാരണം ദൃശ്യപരത കുറവായതിനാല്‍ ഇന്ന് പുലര്‍ച്ചെ നാഗ്പൂരില്‍ ഇറങ്ങേണ്ടിയിരുന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ഹൈദറാബാദില്‍ ഇറക്കി . 99 യാത്രക്കാരുമായി ഇന്നലെ രാത്രി 8 മണിക്ക് ദോഹയില്‍ നിന്നും പുറപ്പെട്ട വിമാനം ഇന്ന് പുലര്‍ച്ചെ നാഗ് പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ കനത്ത മഴയില്‍ കാലാവസ്ഥ മോശമായതിനാല്‍ വിമാനം ലാന്റ് ചെയ്യാനായില്ല. തുടര്‍ന്ന് വിമാനം ഹൈദറാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.
പുലര്‍ച്ചെ 3.30 ഓടെ വിമാനം ഹൈദറാബാദില്‍ ഇറങ്ങിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു