അല്‍ ജസീറ എക്‌സ്‌ചേഞ്ച് പതിനാലാമത് ശാഖ മിസഈദ് വദ്ദാന്‍ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ധനവിനിമയ രംഗത്തെ ഖത്തറിലെ പ്രമുഖ എക്‌സ്‌ചേഞ്ചായ അല്‍ ജസീറ എക്‌സ്‌ചേഞ്ച് പതിനാലാമത് ശാഖ മിസഈദ് വദ്ദാന്‍ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ പുതിയ ശാഖയുടെ ഉദ്ഘാടനം ജനറല്‍ മാനേജര്‍ വിദ്യാശങ്കര്‍ നിര്‍വഹിച്ചു. ഫിനാന്‍സ് മാനേജര്‍ താഹ ഗമാല്‍, ഓപ്പറേഷന്‍സ് മാനേജര്‍ അഷ്റഫ് കല്ലിടുമ്പില്‍, ഇന്റേണല്‍ ഓഡിറ്റര്‍ സാലിഹ് മുഹമ്മദ്, ഐടി മാനേജര്‍ ഷൈന്‍ വി പാറോത്ത്, ശാഖ മാനേജര്‍ ഗോവിന്ദ ബഹാദൂര്‍ മഗര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വദ്ദാന്‍ മാളിലെ ഒന്നാം നമ്പര്‍ എന്‍ട്രന്‍സിനടുത്ത് ഷോപ്പ് നമ്പര്‍ 29 ലാണ് അല്‍ ജസീറ എക്‌സ്‌ചേഞ്ച് ശാഖ പ്രവര്‍ത്തിക്കുന്നത്.