Breaking NewsUncategorized
എട്ടാമത് പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിവലിന് വന്‍ പ്രതികരണം, ആദ്യ മൂന്ന് ദിവസങ്ങളില്‍ വിറ്റഴിഞ്ഞത് 65,000 കിലോഗ്രാം ഈത്തപ്പഴം
അമാനുല്ല വടക്കാങ്ങര
ദോഹ: സൂഖ് വാഖിഫില്‍ നടക്കുന്ന എട്ടാമത് പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിവലിന് വന്‍ പ്രതികരണം, ആദ്യ മൂന്ന് ദിവസങ്ങളില്‍ വിറ്റഴിഞ്ഞത് 65,000 കിലോഗ്രാം ഈത്തപ്പഴമെന്ന് സംഘാടകര്‍. വാരാന്ത്യത്തില്‍ സ്വദേശികളും വിദേശികളുമടങ്ങുന്ന നിരവധി പേരാണ് ഈത്തപ്പഴ ഫെസ്റ്റിവലിനെത്തിയത്.
ഫെസ്റ്റിവല്‍ 14 വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങളാണ് വില്‍പനക്ക് വെച്ചിരിക്കുന്നത്. വാങ്ങുന്നവര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ളത് ഖല്ലാസ് എന്ന ഇനം ഈത്തപ്പഴമാണ്. ഈ ഇനത്തില്‍ നിന്നും 25,541 കിലോ ഈത്തപ്പഴമാണ് ആദ്യ മൂന്ന് ദിനങ്ങളില്‍ വിറ്റുപോയത്. ഷിഷിയുടെ വില്‍പ്പന 14,184 കിലോഗ്രാം, ഖെനൈസി 13,641 കിലോഗ്രാം, ബര്‍ഹി 4,820 കിലോഗ്രാം, മറ്റ് ഈത്തപ്പഴം ഇനങ്ങള്‍ മൊത്തം 4,820 കിലോഗ്രാം എന്നിങ്ങനെയാണ് വില്‍പ്പന നടന്നതെന്ന് സംഘാടകര്‍ അറിയിച്ചു.