Breaking NewsUncategorized
ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി എന്ന പ്രമേയത്തില്‍ നടക്കുന്ന ദോഹ എക്‌സ്‌പോ 2023 ല്‍ 80 രാജ്യങ്ങളില്‍ നിന്നായി 30 ലക്ഷത്തോളം സന്ദര്‍ശകരെത്തും
ദോഹ. ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 2 മുതല്‍ മാര്‍ച്ച് 28 വരെ ഖത്തറില്‍
നടക്കുന്ന ദോഹ എക്‌സ്‌പോ 2023 ല്‍ 80 രാജ്യങ്ങളില്‍ നിന്നായി 30 ലക്ഷത്തോളം സന്ദര്‍ശകരെത്തും. എക്‌സ്‌പോയുടെ നിര്‍മാണ ജോലികളൊക്കെ പൂര്‍ത്തിയായി കഴിഞ്ഞു. അല്‍ ബിദ പാര്‍ക്കിനോട് ചേര്‍ന്ന് മൊത്തം 17 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുളള ലോകോത്തര വേദിയാണ് എക്‌സ്‌പോക്കായി സജ്ജീകരിച്ചിരിക്കുന്നത്.