Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ക്വിറ്റ് ഇന്ത്യ ദിനവും യൂത്ത് കോണ്‍ഗ്രസ്സ് സ്ഥാപകദിനവും ആചരിച്ച് ഒഐസിസി ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ്

ദോഹ :ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യൂവജന വിഭാഗം ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് 63ആം
ജന്മദിനവും ക്വിറ്റ് ഇന്ത്യ ദിനവും ഒഐസിസി ഇന്‍കാസ് ഖത്തര്‍ യൂത്ത് വിങ് സെന്‍ട്രല്‍ കമ്മിറ്റി ആചരിച്ചു.
ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ അങ്കണ്ണതില്‍ വൈകുനേരം നടന്ന യോഗത്തില്‍ ഇന്‍കാസ് യൂത്ത് വിങ് ആക്ടിങ് പ്രസിഡന്റ് ഷാഹിദ് വി പി അധ്യക്ഷത വഹിച്ചു

ഒഐസിസി സെന്ററല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നിയാസ് ചെറുപ്പത് ഉല്‍ഘടനവും ദേശീയോദ്ഗ്രഥന പ്രതിജ്ഞയും ചൊല്ലി.

സമകാലിക രാഷ്ടീയ സാഹചര്യത്തില്‍ യുവ ശക്തി എന്ന വിഷയത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി യൂത്ത് വിങ് കോഡിനേറ്റര്‍ ശംഷുദീന്‍ മുഖ്യ പ്രഭാഷണം നടത്തി

യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥാപനദിനത്തിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിയുടെ ദീപ്ത സ്മരണയില്‍ മെഡിഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു

പരിപാടിയില്‍ ഒഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റീ നേതാക്കളായ ശ്രീജിത്ത് നായര്‍ , ജൂട്ടാസ് പോള്‍ , ഷിഹാസ്ബാബു , ശിവാന്ദന്‍ കൈതേരി എന്നിവര്‍ പങ്കടുത്തു

യൂത്ത് വിങ് നേതാക്കളായ ജംനാസ് യൂസഫ് , നിയാസ് കൈപ്പങ്ങല്‍ ,അമീന്‍ അരോമ ,ഇര്‍ഫാന്‍ ,ഷഹീന്‍ മജീദ് ,റാഫി കൊല്ലം , സാഹിര്‍ എറണാകുളം ,അന്‍സാര്‍ ,റെനോള്‍ഡ് എന്നിവര്‍ സംസാരിച്ചു

ഒഐസിസി ഇന്‍കാസ് യൂത്ത് വിങ് സെന്‍ട്രല്‍ കമ്മിറ്റി ജന സെക്രട്ടറി നെവിന്‍ കുര്യന്‍ സ്വാഗതവും ട്രഷറര്‍ പ്രശോബ് നന്ദിയും പറഞ്ഞു.

Related Articles

Back to top button