ഖത്തറില്‍ ഇന്നും ഇടിയോട് കൂടിയ മഴക്ക് സാധ്യത

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നത്തെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴയും പൊടിക്കാറ്റും ഉണ്ടായിരുന്നു. അബൂ സംറ, ശഹാനിയ തുടങ്ങിയ ഏരിയകളില്‍ ശക്തമായ പൊടിക്കാറ്റുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.