Breaking NewsUncategorized
ജൂലൈ മാസത്തില്‍ 634 ബില്‍ഡിംഗ് പെര്‍മിറ്റുകള്‍

ദോഹ: രാജ്യവ്യാപകമായി വിവിധ മുനിസിപ്പാലിറ്റികളില്‍ ജൂലൈ മാസത്തില്‍ 634 ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ നല്‍കിയതായി പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അറിയിച്ചു, മുന്‍ മാസത്തെ 637 ബില്‍ഡിംഗ് പെര്‍മിറ്റുകളെ അപേക്ഷിച്ച് 0.5 ശതമാനം കുറവാണിത്.
ഒട്ടുമിക്ക മുനിസിപ്പാലിറ്റികളിലും ഈ കുറവ് വ്യക്തമായി കണ്ടു: ഉമ്മുസലാല്‍ (34 ശതമാനം), അല്‍ ഷീഹാനിയ (30 ശതമാനം), അല്‍ ഖോര്‍ (20 ശതമാനം), അല്‍ റയ്യാന്‍ (11 ശതമാനം), അല്‍ ദായെന്‍ (4 ശതമാനം) എന്നിങ്ങനെയായിരുന്നു. മറുവശത്ത്, അല്‍ ഷമാല്‍ (38 ശതമാനം), അല്‍ വക്ര (23 ശതമാനം), അല്‍ ദോഹ (19 ശതമാനം) മുനിസിപ്പാലിറ്റികളില്‍ വ്യക്തമായ വര്‍ധനയുണ്ടായി.