Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അല്‍ കസറത്ത് സ്ട്രീറ്റിനെയും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് 33 നെയും ബന്ധിപ്പിക്കുന്ന ഇന്റര്‍ചേഞ്ച് ഗതാഗതത്തിനായി തുറന്നു

ദോഹ: ഹൈവേ പ്രോജക്ട്സ് ഡിപ്പാര്‍ട്ട്മെന്റ് നടപ്പിലാക്കുന്ന സ്ട്രീറ്റ് 33 നവീകരണ പദ്ധതിയുടെ ഭാഗമായി അല്‍ കസറത്ത് സ്ട്രീറ്റിനെയും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് 33 നെയും ബന്ധിപ്പിക്കുന്ന ഇന്റര്‍ചേഞ്ച് അഷ്ഗാല്‍ തുറന്നു.

പഴയ റൗണ്ട് എബൗട്ട് രണ്ട് ലെവല്‍ ഇന്റര്‍ചേഞ്ചായി മാറ്റി, ഭൂനിരപ്പില്‍ എല്ലാ ദിശകളിലേക്കും ഗതാഗതം സുഗമമാക്കുന്നതിനുള്ള സിഗ്‌നലുകള്‍ ഉള്‍പ്പെടെ, ട്രാഫിക് സിഗ്‌നലിന് മുകളിലൂടെ കടന്നുപോകുന്ന 215.70 മീറ്റര്‍ പാലവും വന്നതോടെ പുതിയ ജംഗ്ഷന്‍ ഗതാഗതം സുഗമമാക്കുകയും മണിക്കൂറില്‍ 16,000 വാഹനങ്ങള്‍ വരെ ഉള്‍ക്കൊള്ളാന്‍ സജ്ജമാക്കുകയും ചെയ്യും.

ദോഹയില്‍ നിന്ന് അല്‍ കസറത്ത് സ്ട്രീറ്റിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ ഇന്റര്‍ചേഞ്ച് ഒരു പ്രധാന ലിങ്കായിരിക്കും.

Related Articles

Back to top button