Breaking NewsUncategorized

സ്മാര്‍ട്ട് ഡാറ്റ ഹബ് ഹാന്‍ഡ്ബുക്ക് പുറത്തിറക്കി ഹമദ് എയര്‍പോര്‍ട്ട്

ദോഹ. സ്മാര്‍ട്ട് ഡാറ്റ ഹബ് ഹാന്‍ഡ്ബുക്ക് പുറത്തിറക്കി ഹമദ് എയര്‍പോര്‍ട്ട്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലോകമെമ്പാടുമുള്ള മികച്ച വിമാനത്താവളങ്ങള്‍ക്കിടയില്‍ സഹകരണം വളര്‍ത്തിയെടുക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നതിന്റെ ഭാഗമായാണ് സ്മാര്‍ട്ട് ഡാറ്റ ഹബ് എന്ന പേരില്‍ ഒരു വ്യവസായ ഹാന്‍ഡ്ബുക്ക് പുറത്തിറക്കിയത്.

എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ രക്ഷാകര്‍തൃത്വത്തിലും എസിഐയുടെ വേള്‍ഡ് എയര്‍പോര്‍ട്ട്‌സ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലും പുറത്തിറക്കിയ ഈ സമഗ്ര പ്രസിദ്ധീകരണം, ഡാറ്റയുടെ മൂല്യം പ്രയോജനപ്പെടുത്തുന്നതില്‍ വ്യവസായത്തിന്റെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നു.

Related Articles

Back to top button
error: Content is protected !!