Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

കബളിപ്പിച്ചതിനും പൊതുപണം നശിപ്പിച്ചതിനും ഖത്തര്‍ പാസ്പോര്‍ട്ട് ഓഫീസിലെ നിരവധി ജീവനക്കാര്‍ അറസ്റ്റില്‍


അമാനുല്ല വടക്കാങ്ങര

ദോഹ: കബളിപ്പിച്ചതിനും പൊതുപണം നശിപ്പിച്ചതിനും ഖത്തര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിലെ നിരവധി ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ധൂര്‍ത്ത്, പൊതുപണം നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.

വിശദമായി അന്വേഷിക്കുകയും ആവശ്യമായ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തതിന് ശേഷം’, പ്രതികളെ കസ്റ്റഡിയിലെടുത്തതായും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

Related Articles

Back to top button