Breaking NewsUncategorized
സുഹൈല്‍ ഉദിച്ചു, ഇനി ക്രമേണ ചൂട് കുറയാം
അമാനുല്ല വടക്കാങ്ങര
ദോഹ: കൊടും വേനല്‍ അവസാനിക്കുന്നതിന്റെ സൂചനയായി വ്യാഴാഴ്ച സുഹൈല്‍ ഉദിച്ചതോടെ ഇനി ക്രമേണ ചൂട് കുറയാമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വേനല്‍ക്കാലത്തിന്റെ അന്ത്യം കുറിക്കുന്ന നക്ഷത്രങ്ങളിലൊന്നായ സുഹൈല്‍ നക്ഷത്രത്തിന്റെ ‘അല്‍-താര്‍ഫ്’ ഘട്ടമാണ് വ്യാഴാഴ്ചയാരംഭിച്ചത്. അല്‍ താര്‍ഫ് 13 ദിവസം നീണ്ടുനില്‍ക്കും.
അല്‍-താര്‍ഫ് സുഹൈലിന്റെ നാല് ഘട്ടങ്ങളുടെ തുടക്കത്തെ പ്രതിനിധീകരിക്കുന്നു. രണ്ടാം ഘട്ടം ‘അല്‍-ജബ’ മൂന്നാം ഘട്ടം ‘അല്‍-സീബ്ര’ , നാലാം ഘട്ടം ‘അല്‍-സര്‍ഫ’ എന്നിങ്ങനെയാണ്.
‘അല്‍-താര്‍ഫിന്റെ പ്രാരംഭ ഘട്ടത്തില്‍, താപനിലയില്‍ ക്രമാനുഗതമായ കുറവുണ്ടായേക്കാമെങ്കിലും രാജ്യത്ത് സ്ഥിരമായ ഹ്യുമിഡിറ്റി അനുഭവപ്പെടാം’ എന്ന് ക്യുഎംഡി പ്രസ്താവിച്ചു.