Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജിം ഖത്തറിന്റെ 70 ദിവസത്തെ ഫിറ്റ്‌നസ് ചലഞ്ചിന് ഉജ്വല പരിസമാപ്തി

ദോഹ. 70 ദിവസമായി ഖത്തറിലെ റയ്യാന്‍ പാര്‍ക്കില്‍ ജിം ഖത്തര്‍ ചെയര്‍മാന്‍ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന ഫിറ്റ്‌നസ് ചലഞ്ചിന് ഉജ്വല പരിസമാപ്തി. ജിം ഖത്തര്‍ ജനറല്‍ കണ്‍വീനര്‍ നിസ്സാം വി ട്ടി സ്വാഗത ഭാഷണം നടത്തി .പ്രവാസി സമൂഹം കാത്തു സൂക്ഷിക്കേണ്ട ആരോഗ്യ സമ്പത്തിന്റെ കാര്യത്തില്‍ ജിം ഖത്തര്‍ നടത്തിവരുന്ന ശ്ലാഘനീയ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് ലോക കേരള സഭ മെബര്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു.

മുഖ്യ അഥിതിയായി പങ്കെടുത്ത കേരളത്തില്‍ നിന്നും മദീന വഴി ഈജിപ്തിലേക്ക് സൈക്കിളില്‍ യാത്ര നടത്തുന്ന അഹമ്മദ് സാബിത്തിന്റെ സാന്നിധ്യം സദസ്യര്‍ക്ക് ആവേശം പകര്‍ന്നു .

70 ദിവസം പൂര്‍ത്തീകരിച്ചവര്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി മുനീര്‍ സലഫി ,ജിം ഖത്തര്‍ വൈസ് ചെയര്‍മാന്‍ ജാസ്സിം ഖലീഫ ,എല്‍.വൈ.സി പ്രസിഡന്റ് അജ്മല്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി .

സെപ്റ്റംബര്‍ ഒന്നിന് തുടങ്ങുന്ന 100 ഡേയ്‌സ് ചലഞ്ചിനെ കുറിച് ജിം ഖത്തര്‍ വൈസ് ചെയര്‍മാന്‍ ജാസ്സിം ഖലീഫ നിര്‍ദ്ദേശങ്ങള്‍ നല്‍കി .പ്രോഗ്രാം കണ്‍വീനര്‍ ഇബ്രാഹിമിന്റെ നേതൃതത്തില്‍ നടന്ന വിവിധ ഫണ്‍ ഗെയിമുകളോടെയാണ് പരിപാടി സമാപിച്ചത്.

Related Articles

Back to top button