Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അല്‍മനാര്‍ മദ്‌റസ പ്രവേശനോത്സവം വെള്ളിയാഴ്ച

ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്ററിനു (ക്യു.കെ.ഐ.സി) കീഴില്‍ അബൂഹമൂര്‍ എം.ഇ.എസ് ന്യൂ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന അല്‍മനാര്‍ മദ്‌റസ 2023 -24 അധ്യായന വര്‍ഷത്തെ പ്രവേശനോത്സവം 2023 സെപ്റ്റംബര്‍ 1 വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ആത്മീയ വിദ്യാഭ്യാസത്തിന്റ പ്രസക്തി വര്‍ദ്ധിച്ച് വരുന്ന ഈ കാല ഘട്ടത്തില്‍ ‘തിരിച്ചറിവിന്റ വിദ്യാഭ്യാസം ; ധാര്‍മ്മികതയുടേയും ‘ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് നടക്കുന്ന ഈ വര്‍ഷത്തെ പ്രവേശനോത്സവം ഇന്‍ഡസ്ട്രിയല്‍ ഏരിയ ഏഷ്യന്‍ ടൌണ്‍ – വി.ഐ.പി റിക്രിയേഷന്‍ ഹാള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ജുമുഅ നമസ്‌കാരണാന്തരം ആണ് നടക്കുക. ചടങ്ങില്‍ മുജീബുറഹ്‌മാന്‍ മിശ്കാത്തി, സലാഹുദ്ധീന്‍ സലാഹി , ഉമ്മര്‍ ഫൈസി എന്നിവര്‍ പങ്കെടുക്കും.

പരിപാടിയില്‍ വിവിധ പരീക്ഷകളിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം, അല്‍മനാര്‍ മദ്‌റസ റമദാന്‍ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം, ഇസ്ലാമിക ഗാനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും.
പുസ്തക വിതരണം, രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസ് എന്നിവയും ചടങ്ങിന്റെ ഭാഗമായി നടക്കും.

2023-2024 അധ്യായന വര്‍ഷത്തെ 1 മുതല്‍ 8 വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ക്ക് 55559756, 60004486 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാനും മാനേജ്മന്റ് അറിയിച്ചു.

Related Articles

Back to top button