Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബോഡി ബില്‍ഡിങ്ങില്‍ വിജയിച്ച സവാദിനും നൗഫലിനും ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ. ന്യൂഡല്‍ഹിയില്‍ നടന്ന ഡയമണ്ട് കപ്പ് ബോഡി ബില്‍ഡിങ്ങ് ചാമ്പ്യന്‍ ഷിപ്പില്‍ മികച്ച വിജയം കൈവരിച്ച് ഖത്തറില്‍ തിരിച്ചെത്തിയ ഖത്തര്‍ പ്രവാസികളായ സവാദിനും നൗഫലിനും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സുഹൃത്തുക്കള്‍ ഊഷ്മളമായ സ്വീകരണം നല്‍കി.
പങ്കെടുത്ത 3 മത്സര ഇനങ്ങളിലും സ്വര്‍ണമെഡല്‍ കരസ്ഥമാക്കി ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ പട്ടം നേടിയാണ് സവാദ് ദോഹയിലെത്തിയത്. 3 സ്വര്‍ണവും 1 ബ്രോണ്‍സ് മെഡലും സ്വന്തമാക്കി നൗഫലും തിളങ്ങി. വേള്‍ഡ് ബോഡി ബില്‍ഡിംഗ് & ഫിറ്റ്‌നസ് അസോസിയേഷന്‍ ന്റെ പ്രത്യേക പരാമര്‍ശം ലഭിച്ച ഈ മലയാളി യുവാക്കള്‍ അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്.

Related Articles

Back to top button