ഖത്തറില്‍ നിന്നും സൗജന്യ ഉംറ: മെഹറിന്‍, ഫാത്തിമ ജെസ്‌ന വിജയികള്‍
അമാനുല്ല വടക്കാങ്ങര
ദോഹ:ഖത്തറിലെ പ്രശസ്ത മലയാളി വ്‌ളോഗര്‍മാരായ ഹാരിസ് ആന്റ് ജാസിം എന്നിവര്‍ക്ക് പാരിതോഷികമായി ലഭിച്ച ഉംറ അവസരം ഏറ്റവും അര്‍ഹരായവരെ കണ്ടെത്തി സമ്മാനിക്കുന്നതിനുള്ള നറുക്കെടുപ്പില്‍ മെഹറിന്‍, ഫാത്തിമ ജെസ്‌ന എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ ദിവസം സല്‍വാ റോഡിലെ എംആര്‍എ റസ്റ്റോറന്റില്‍ വച്ച് ഖത്തറിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരുടെ സാന്നിധ്യത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്.
ചടങ്ങില്‍ ഹാരിസ് അബ്ദുല്‍ അസീസ്, ജസീല്‍ അബ്ദുള്ള ജാസ്മിന്‍, റസീല്‍ ഹസന്‍, ഹഫീസുള്ള കെ വി, സിദ്ദീഖ് വേങ്ങര, റഫീഖ് പി സി, മുഹമ്മദ് റഫീഖ് തങ്കയത്തില്‍ എന്നിവര്‍ സംസാരിച്ചു. ജാസിം, ഹാരിസ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
ഹാരിസ് ആന്റ് ജാസിം ചെയ്ത വൈറലായ വീഡിയോക്ക് ഖത്തറിലെ അബുഹമദ് ട്രാവസ് ഓഫര്‍ ചെയ്ത രണ്ട് പേര്‍ക്ക്േ ഉംറ ചെയ്യുവാനുള്ള അവസരമാണ് നറുക്കെടുപ്പിലൂടെ കൂടുതല്‍ അര്‍ഹരായവരെ കണ്ടെത്തി സമ്മാനിക്കുവാന്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഈ യുവ വ്‌ളോഗര്‍മാര്‍ മുന്നോട്ടുവന്നത്.
ഈ യാത്ര ഖത്തറില്‍ ഉള്ളവര്‍ക്ക് മാത്രമാണെന്നും അതിനാല്‍ ഭാഗ്യശാലികള്‍ ഖത്തറിന് പുറത്തുള്ളവരാണെങ്കില്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന ഖത്തറില്‍ വസിക്കുന്ന ആര്‍ക്കെങ്കിലും ഈ അവസരം ലഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.