ഷാഫി പാറക്കലിന്റെ ‘മണല്‍ പക്ഷികള്‍’ ഒക്ടോബര്‍ 12ന് റിലീസിനൊരുങ്ങുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ റഹീപ് മീഡിയ ഡയറക്ടര്‍ ഷാഫി പാറക്കല്‍ സംവിധാനം ചെയ്യുന്ന ‘മണല്‍ പക്ഷികള്‍’ ഒക്ടോബര്‍ 12ന് റിലീസിനൊരുങ്ങുന്നു. ഖത്തര്‍ സിനിമ രംഗത്ത് ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു കൊണ്ട് ഒക്ടോബര്‍ 12ന് റിലീസ് ചെയ്യുന്ന മലയാള ഫീച്ചര്‍ ഫിലിം ആണ്’മണല്‍ പക്ഷികള്‍. മലയാളക്കരയിലെ 6 വനിതകള്‍ കൂടി നിര്‍മിച്ച ഈ ചിത്രം സ്ത്രീ ശാക്തീകരണത്തിനും കൂട്ടായ്മയ്ക്കും ശക്തി പകരുകയാണ്.
പ്രശസ്ത സിനിമ താരങ്ങളായ സന്തോഷ് കീഴാറ്റൂര്‍, അഞ്ജലി നായര്‍,ഷാനവാസ് എന്നിവരോടൊപ്പം ഖത്തറിലെ കലാകാരായ കുട്ടികളും മുതിര്‍ന്നവരും ഈ സിനിമയില്‍ ഭാഗമായിട്ടുണ്ട്.
ചിത്രത്തിന്റെ അണിയറ ഒരുക്കങ്ങള്‍ എല്ലാം ടീം റോസ് പെറ്റല്‍സ് എന്ന സ്ത്രീ കൂട്ടായ്മയുടെ കൈയൊപ്പുണ്ട്.ഇത് മലയാള സിനിമയില്‍ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ ഒന്നിച്ചിരുന്ന് ആസ്വദിക്കാവുന്ന ഫിലിം ആയിരിക്കും
പൂര്‍ണമായും ഖത്തറില്‍ ചിത്രീകരിച്ച സിനിമയുടെ ടിക്കറ്റുകള്‍ ക്യൂ ടിക്കറ്റ്‌സ് അല്ലെങ്കില്‍ നോവോ ഖത്തര്‍ വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ ഉടന്‍ ലഭ്യമാവും