Breaking NewsUncategorized

എ.എഫ്.സി ഏഷ്യന്‍ കപ്പ് 2023 ഖത്തര്‍ ടിക്കറ്റ് വില്‍പന നാളെ മുതല്‍


അമാനുല്ല വടക്കാങ്ങര

ദോഹ: 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ദോഹയില്‍ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ടൂര്‍ണമെന്റിന്റെ ടിക്കറ്റുകള്‍ നാളെ ഒക്ടോബര്‍ 10 മുതല്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രാദേശിക സംഘാടക സമിതി അറിയിച്ചു.

വിവിധ പാക്കേജുകള്‍ (സിംഗിള്‍ മാച്ച് ടിക്കറ്റ്, ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിലെ പ്രിയപ്പെട്ട ടീം പാക്കേജുകള്‍ – ഗ്രൂപ്പ് ഘട്ടങ്ങള്‍, മറ്റ് ഓപ്ഷനുകള്‍) സഹിതം ടിക്കറ്റുകള്‍ക്ക് 25 റിയാല്‍ ആയിരിക്കും വിലയെന്ന് സംഘാടകര്‍ ഇന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ടൂര്‍ണമെന്റിന്റെ ടിക്കറ്റുകള്‍ ഘട്ടം ഘട്ടമായി പുറത്തിറക്കുമെന്നും ഫാന്‍ എന്‍ട്രി വിസയുമായോ ഹയ്യ കാര്‍ഡുമായോ ബന്ധിപ്പിക്കില്ലെന്നും ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023-ന്റെ ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹസന്‍ റാബിയ അല്‍ കുവാരി കൂട്ടിച്ചേര്‍ത്തു.

9 സ്റ്റേഡിയങ്ങളിലായി ആകെ 51 മത്സരങ്ങള്‍ കളിക്കും. അതില്‍ 7 എണ്ണം മുമ്പ് ഖത്തര്‍ 2022 ലെ ഫിഫ ലോകകപ്പില്‍ ഉപയോഗിച്ചിരുന്ന സ്റ്റേഡിയങ്ങളാണ്.

എഎഫ്സി ഏഷ്യന്‍ കപ്പിന്റെ ഈ പതിപ്പ് അതിന്റെ മഹത്തായ ചരിത്രത്തിലെ 18-ാമത് പതിപ്പാണ്. ആതിഥേയ രാജ്യം നിലവിലെ ചാമ്പ്യന്മാരായി പങ്കെടുക്കുന്നുവെന്നതും ഈ പതിപ്പിന്റെ സവിശേഷതയാണ്

സംഘാടക സമിതിയുടെ വെബ്സൈറ്റിലൂടെയും https://asiancup2023.qa/en

എഎഫ്സി വെബ്സൈറ്റ് https://www.the-afc.com/en/national/afc_asian_cup/home.html വഴിയും ടിക്കറ്റുകള്‍ വാങ്ങാം

Related Articles

Back to top button
error: Content is protected !!