Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഡോം ഖത്തര്‍ ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സി പ്രകാശനം ചെയ്തു

ദോഹ. ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സി പ്രകാശനം ചെയ്തു.ദോഹ യൂണിവേര്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് ടീം ക്യാപ്റ്റന്‍ ജുനൈസ് നിലമ്പൂരിന് ജേഴ്‌സി കൈമാറി.

ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലക്കാരുടെ ജനകീയ കൂട്ടായ്മയായ ഡോം ഖത്തര്‍, ഫുട്‌ബോള്‍ വോളിബോള്‍ ബാഡ്മിന്റണ്‍ എന്നിവയില്‍ മലപ്പുറം ജില്ല ടീമുകളെ വാര്‍ത്തെടുക്കാനുള്ള പരിശ്രമത്തിലാണെന്ന് ട്രഷറര്‍ കേശവദാസ് പറഞ്ഞു. ചടങ്ങില്‍ ടീം മാനേജര്‍ ഉണ്ണി എളയത്ത്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ സിദ്ദീഖ് വാഴക്കാട്, നൗഫല്‍ കട്ടുപ്പാറ അനീസ് കെ ടി, ശരീഫ് കക്കാട്ടിരി, അനീസ് ടി ഇ എന്നിവര്‍ ഡോം ഖത്തറിനെ പ്രതിനിധീകരിച്ചു. സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ സിദ്ധീഖ് വാഴക്കാട് നന്ദി പറഞ്ഞു.

Related Articles

Back to top button