Uncategorized

ഫാസ്റ്റ് ഏവന്‍സ് സംയുക്ത സംരംഭം കിസൈസില്‍ പ്രവര്‍ത്തനമാരംഭിച്ചു



ദോഹ. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സിന്റേയും ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ബിസിനസ് സെന്ററിന്റേയും സംയുക്ത സംരംഭം കിസൈസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫാസ്റ്റ് ഗ്രൂപ്പ് സി.ഇ.ഒ. ഗഫൂര്‍ ഷാസിന്റെ മാതാവ് ഫാത്തിമ ഹജ്ജുമ്മയാണ് നാടമുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്.

ഗായകനും സംഗീത സംവിധായകനുമായ ഇശാന്‍ ദേവ് ചടങ്ങില്‍ വിശിഷ്ട അതിഥിയായി പങ്കെടുത്തു.
ഇസിഎച്ച് ഡിജിറ്റല്‍ സിഇഒ. ഇഖ്ബാല്‍ മാര്‍ക്കോണി, എഎകെ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എംഡി മുഹമ്മദ് മുസ്തഫ, യുനൈറ്റഡ് പി.ആര്‍.ഒ. അസോസിയേഷന്‍ പ്രസിഡണ്ട് സലീം ഏട്ടമ്മല്‍, ചാക്കോ ഊളക്കാടന്‍, മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍, യുണിഖ് ബിസിനസ് സെന്റര്‍ ചെയര്‍മാന്‍ സുലൈമാന്‍ ഹാജി, കെ.വി.ബഷീര്‍, ഫൈസല്‍ അക്‌സ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.


ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, ഫാസ്റ്റ് ഗ്രൂപ്പ് സി.ഇ.ഒ. ഗഫൂര്‍ ഷാസ് എന്നിവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!