Uncategorized

ഫോര്‍മുല 1 ഖത്തര്‍ എയര്‍വേയ്സ് ഖത്തര്‍ ഗ്രാന്‍ഡ് പ്രിക്‌സ് 2023-ലേക്ക് പതിനായിരക്കണക്കിന് ആരാധകരെ എത്തിച്ച് മൊവാസലാത്ത്


അമാനുല്ല വടക്കാങ്ങര

ദോഹ. ഫോര്‍മുല 1 ഖത്തര്‍ എയര്‍വേയ്സ് ഖത്തര്‍ ഗ്രാന്‍ഡ് പ്രിക്‌സ് 2023-ലേക്ക് പതിനായിരക്കണക്കിന് ആരാധകരെ എത്തിച്ച് ഖത്തറിലെ പൊതുഗതാഗത സേവന ദാതാക്കളായ മൊവാസലാത്ത് (കര്‍വ).
ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ കര്‍വ ബസുകളും ടാക്‌സികളും 11,766 കിലോമീറ്റര്‍ സര്‍വീസ് നടത്തി. 16,062 യാത്രക്കാരാണ് ആദ്യ ദിനം കര്‍വയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്.

ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച കര്‍വ 16,783 യാത്രക്കാരെ വേദിയിലെത്തിച്ചു. കര്‍വ വിന്യസിച്ച ബസുകളും ടാക്‌സികളും ആരാധകര്‍ക്ക് സേവനം നല്‍കിക്കൊണ്ട് മൊത്തം 10,529 കിലോമീറ്റര്‍ പിന്നിട്ടു.

ലുസൈല്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ലുസൈലിലെ റേസ്ട്രാക്കിലേക്ക് ആരാധകര്‍ക്കായി മൊവാസലാത്ത് ഒരു പ്രത്യേക ബസ് സര്‍വീസ് ആരംഭിച്ചു.
ഉച്ചയ്ക്ക് 2 മണി മുതല്‍, പുലര്‍ച്ചെ 1.30 വരെ സര്‍വീസ് നടത്തി, മെട്രോയിലേക്കുള്ള അവസാന ബസ് 1.30 ന് ട്രാക്കില്‍ നിന്ന് പുറപ്പെട്ടു.
കൂടാതെ, വിഐപികളെയും ജീവനക്കാരെയും മാധ്യമങ്ങളെയും പരിപാലിക്കുന്ന ഇ-ഫ്‌ലീറ്റ് വാഹനങ്ങളും പ്രവര്‍ത്തിപ്പിച്ച് കര്‍വ ശ്രദ്ധേയമായി. തടസ്സരഹിതവും സുഖകരവും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി 200 ഡ്രൈവര്‍മാരെയും 500 ജീവനക്കാരെയും ഗ്രൗണ്ടിലും കര്‍വ കോ-ഓര്‍ഡിനേഷന്‍ സെന്ററിലും വിന്യസിച്ചിരുന്നു.
ലുസൈല്‍ മെട്രോ സ്റ്റേഷനില്‍ നിന്നും അങ്ങോട്ടും ഇങ്ങോട്ടും സൗജന്യ ബസ് ഷട്ടില്‍ സേവനങ്ങള്‍ കൂടാതെ, ഫോര്‍മുല 1 ഖത്തര്‍ എയര്‍വേയ്സ് ഖത്തര്‍ ഗ്രാന്‍ഡ് പ്രിക്‌സ് 2023 ന് വേണ്ടിയുള്ള എക്സ്‌ക്ലൂസീവ് ടാക്‌സികളും കര്‍വ സജ്ജീകരിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!