Breaking NewsUncategorized
ഖത്തറില്‍ മലയാളി യുവാവ് നിര്യാതനായി
ദോഹ. ഖത്തറില്‍ മലയാളി യുവാവ് നിര്യാതനായി .എറണാകുളം – ആലുവ സ്വദേശി പുത്തന്‍പുരയില്‍ ഹനീഫ ശിഹാബുദ്ധീന്‍ (46) ആണ് നിര്യാതനായത്. പുത്തന്‍ പുരയില്‍ ഹനീഫയുടേയും ഐഷ ബീവിയുടേയും മകനാണ്. ഹൃദയാഘാതത്തെ തുടർന്ന് മൂന്നു ദിവസമായി ചികിത്സയിലായിരുന്നു.
ഫാത്തിമയാണ് ഭാര്യ. അമാന്‍ അഫ് ലഹ് (14) എം.ഇ.എസ്. സ്‌കൂള്‍,മെഹ്ദി അമീന്‍ (11) ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍,ഈസ ഹംദാന്‍ (8) ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവര്‍ മക്കളാണ്.
സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ന്യൂ റയ്യാന്‍ യൂണിറ്റ് ട്രഷററും, കേന്ദ്ര ജനസേവന വകുപ്പ് എക്‌സിക്യൂട്ടീവ് മെമ്പറും കനിവ് സെക്രട്ടറിമായിരുന്നു.
മയ്യത്ത് നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൾച്ചറൽ ഫോറം കമ്മ്യൂണിറ്റി സർവീസ് വിംഗ് അറിയിച്ചു.