ഊര്‍ജ മേഖലയിലെ ആറ് പ്രമുഖര്‍ക്ക് അല്‍-അത്തിയ ഇന്റര്‍നാഷണല്‍ എനര്‍ജി അവാര്‍ഡ്
ദോഹ. ഊര്‍ജ മേഖലയിലെ ആറ് പ്രമുഖര്‍ക്ക് അല്‍-അത്തിയ ഇന്റര്‍നാഷണല്‍ എനര്‍ജി അവാര്‍ഡ് ലഭിച്ചു. ഖത്തര്‍ എനര്‍ജിയിലെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്) അഹ്‌മദ് സെയ്ഫ് അല്‍ സുലൈത്തി, കോണോകോഫിലിപ്സിന്റെ മുന്‍ ചെയര്‍മാനും സിഇഒയുമായ ജെയിംസ് മുള്‍വ, ഓക്സ്ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എനര്‍ജി സ്റ്റഡീസിന്റെ റിസര്‍ച്ച് ഫെല്ലോ പ്രൊഫസര്‍ ജോനാഥന്‍ സ്റ്റെര്‍ണ്‍ (യുകെ), വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സിലെ എനര്‍ജി ഡെപ്യൂട്ടി ഡയറക്ടര്‍ സാലി എം ബെന്‍സണ്‍ (യുഎസ്), എക്കോള്‍ പോളിടെക്നിക് ഫെഡറേല്‍ ഡി ലൊസാനെയുടെ ഫോട്ടോണിക്സ് ആന്‍ഡ് ഇന്റര്‍ഫേസ് ലബോറട്ടറി ഡയറക്ടര്‍പ്രൊഫസര്‍ മൈക്കല്‍ ഗ്രാറ്റ്സെല്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ബിബിസിയുടെ ഗ്രന്ഥകാരനും മുന്‍ എന്‍വയോണ്‍മെന്റ് കറസ്പോണ്ടന്റുമായ റിച്ചാര്‍ഡ് ബ്ലാക്ക് (യുകെ).
എന്നിവരാണ് അവാര്‍ഡ് നേടിയത്.
ദോഹയില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ മുന്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ മന്ത്രിയും അല്‍-അത്തിയ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അത്തിയയാണ് പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ക്ക് കൈമാറിയത്.