സ്ഥാപന ഉടമയുടെ ഇസ്രായേല്‍ അനുകൂല പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചും ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സ്ഥാപന ഉടമയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചതായി ഖത്തറി സ്‌പോണ്‍സര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. സ്ഥാപന ഉടമയുടെ ഇസ്രായേല്‍ അനുകൂല പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചും ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സ്ഥാപന ഉടമയുമായുള്ള പങ്കാളിത്തം ഖത്തറി സ്‌പോണ്‍സര്‍ അവസാനിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥാപന ഉടമയുടെ ഇസ്രായേല്‍ അനുകൂല പരാമര്‍ശങ്ങളെ തുടര്‍ന്ന് ഖത്തറിലെ ഒരു ജനപ്രിയ കഫേ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി അറബി സോഷ്യല്‍ മീഡിയ ശക്തമായി മുന്നോട്ട് വന്നിരുന്നു.
ഖത്തറി സ്‌പോണ്‍സര്‍ സ്ഥാപന ഉടമയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചതോടെ കഫേ പൂട്ടേണ്ടി വന്നു.
ഖത്തറിലെ അല്‍ മഹാ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന പുര വിദ കഫേയുടെ ഇസ്രായേലി സിഇഒ ഒമര്‍ ഹൊറേവ് ആണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇസ്രായേലിനെ പിന്തുണച്ച് സന്ദേശം പോസ്റ്റ് ചെയ്ത് താണ് അറബികളെ ചൊടിപ്പിച്ചത്.
ഒമര്‍ ഹൊറേവ് ഇസ്രായേലി പതാകയുടെ ഒരു ചിത്രം പങ്കിട്ടു: ‘ഇപ്പോഴും എപ്പോഴും ഞങ്ങള്‍ ഇസ്രായേല്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്