മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിച്ച് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി
ദോഹ. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പ് മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിക്കുന്നു. ഖത്തറിനകത്തുനിന്നും പുറത്തുനിന്നുമായി നിത്യവും നിരവധി പേരാണ് ഡയറക്ടറി ഏറ്റുവാങ്ങുന്നത്.
ഖത്തറിലെ സരായ കോര്‍ണിഷ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഹോംസ് ആര്‍ അസ് ജനറല്‍ മാനേജര്‍ രമേശ് ബുല്‍ ചന്ദനി പ്രമുഖ ഖത്തരി സംരംഭകനും അല്‍ റഈസ് ഗ്രൂപ്പ് ചെയര്‍മാനുമായ അഹ് മദ് അല്‍ റഈസ് എന്നിവര്‍ ചേര്‍ന്നാണ് ഡയറക്ടറി പ്രകാശനം ചെയ്തത്.
എക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഡോ.പി.എ. ശുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ഏജ് ട്രേഡിംഗ് ജനറല്‍ മാനേജര്‍ ശെല്‍വ കുമാരന്‍, ഡോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പ് , എം.എ. ഗാരേജ് മാനേജര്‍ ഖുശ്ബു ചൗള, എക്കോണ്‍ പ്രിന്റിംഗ് പ്രസ് ജനറല്‍ മാനേജര്‍ പിടി.മൊയ്തീന്‍ കുട്ടി , അല്‍ മവാസിം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷഫീഖ് ഹുദവി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഡയറക്ടറിയുടെ യു.എ.ഇ പ്രകാശനം പ്രവാസി വ്യവസായിയും സഫാരി ഗ്രൂപ്പ് ചെയര്‍മാനുമായ അബൂബക്കര്‍ മാടപ്പാടും മിറാള്‍ഡ ഗോള്‍ഡ് ഡയറക്ടര്‍ ഡോ. മുഹമ്മദുണ്ണി ഒളകരയും ചേര്‍ന്നാണ് നിര്‍വഹിച്ചത്.
ഷാര്‍ജ സഫാരി മാളില്‍ നടന്ന ചടങ്ങില്‍ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, ചാക്കോ ഊളക്കാടന്‍, കെ.വി.ബഷീര്‍, പ്രൊഫസര്‍ സിദ്ധീഖ് , ബഷീര്‍ വടകര, ശംനാസ് പാറായ് , സെലിബ്രറ്റി കോച്ച് ഡോ.ലിസി ഷാജഹാന്‍ സഫാരി പര്‍ച്ചേസ് റീജ്യണല്‍ ഡയറക്ടര്‍ ബി.എം. ഖാസിം, ലീസിംഗ് മാനേജര്‍ രവി ശങ്കര്‍, പര്‍ച്ചേസ് മാനേജര്‍ ജിനു മാത്യൂ, അസിസ്റ്റന്റ് പര്‍ച്ചേസ് മാനേജര്‍ ഷാനവാസ്, മീഡിയ മാര്‍ക്കറ്റിംഗ് മാനേജര്‍ ഫിറോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴമത് പതിപ്പ് ഏറ്റെടുത്ത് ഖത്തറിലെ പ്രമുഖ എഫ്. എം. സ്റ്റേഷനുകളും മാധ്യമ സ്ഥാപനങ്ങളും. റേഡിയോ മലയാളം 98.6, റേഡിയോ സുനോ, റേഡിയോ ഒലീവ്, റേഡിയോ മിര്‍ച്ചി എന്നിവര്‍ വ്യത്യസ്ത ചടങ്ങുകളിലായി ഡയറക്ടറി ഏറ്റുവാങ്ങുകയും ശ്രോതാക്കള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്തു.
ഒലീവ് സുനോ നെറ്റ് വര്‍ക്കില്‍ നടന്ന ചടങ്ങില്‍ കോ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ അമീറലി പരുവള്ളി, പ്രോഗ്രാം ഹെഡ് അപ്പുണ്ണി, സെയില്‍സ് ഹെഡ് ബശായിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
റേഡിയോ മിര്‍ച്ചിയില്‍ ബിസിനസ് ഡയറക്ടര്‍ അരുണ്‍ ലക്ഷമണ, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ സോണി, ആര്‍.ജെ. അന്‍ഷു ജൈന്‍, എന്നിവര്‍ സംബന്ധിച്ചു.
റേഡിയോ മലയാളം 98.6 എഫി.എം. ല്‍ ഡയറക്ടറും സി.ഇ.ഒ.യുമായ അന്‍വര്‍ ഹുസൈന്‍ പുസ്തകം ഏറ്റുവാങ്ങി.
ഈയുഗം പത്രാധിപര്‍ ഹുസൈന്‍ അഹ് മദ് , റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും ഗള്‍ഫ് മേഖല ബിസിനസ് ഹെഡ് ശ്യാം ലാലുമാണ് ഡയറക്ടറി ഏറ്റുവാങ്ങിയത്.
യു.എ.ഇയിലെ പ്രമുഖ എഎം. സ്റ്റേഷനായ റേഡിയോ കേരളത്തില്‍ നടന്ന ചടങ്ങില്‍ സെയില്‍സ് ഹെഡ് റെജി റഷീദും ആര്‍.ജെ. ദീപകും ചേര്‍ന്ന് ഡയറക്ടറി ഏറ്റുവാങ്ങി.
സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ , ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, ഫാസ്റ്റ് ബിസിനസ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഗഫൂര്‍ ഷാസ് , സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ പി.എന്‍ ബാബുരാജന്‍ തുടങ്ങി നിരവധി പേരാണ് ഡയറക്ടറി ഏറ്റുവാങ്ങിയത്.
ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.