ഖത്തര്‍ മലയാളി സമ്മേളന ഫുട്ബോള്‍ ടൂര്‍ണമെന്റ്; സിറ്റി എക്‌സ്‌ചേഞ്ച് തൃശൂര്‍ ജില്ല സൗഹൃദ വേദി ജേതാക്കള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: നവംബറില്‍ നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സിറ്റി എക്‌സ്‌ചേഞ്ച് തൃശൂര്‍ ജില്ലാ സൗഹൃദ വേദി ജേതാക്കളായി.
ദോഹ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ഡയസ്‌പോറ ഓഫ് മലപ്പുറത്തെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിറ്റി എക്‌സ്‌ചേഞ്ച് തൃശൂര്‍ ജില്ല സൗഹൃദ വേദി കപ്പില്‍ മുത്തമിട്ടത്.
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ.പി അബ്ദുറഹ്‌മാന്‍, മലയാളി സമ്മേളന സ്വാഗത സംഘം ചെയര്‍മാന്‍ ഷറഫ് പി ഹമീദ്, ജനറല്‍ കണ്‍വീനര്‍ ഷമീര്‍ വലിയവീട്ടില്‍, വൈസ് ചെയര്‍മാന്‍ കെ.എന്‍ സുലൈമാന്‍ മദനി, ജൂട്ടാസ് പോള്‍, ഇസ്ലാഹീ സെന്റര്‍ ജനറല്‍ സെക്രട്ടറി റഷീദലി വി.പി, സി.ഐ.സി ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി, മഷ്ഹൂദ് തിരുത്തിയാട് തുടങ്ങിവര്‍ പങ്കെടുത്തു. മത്സരത്തിന് മുന്നോടിയായി ഇന്‍സൈറ്റ് ഖത്തറും ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളും തമ്മില്‍ സൗഹൃദ മത്സരവും നടന്നു.
സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ആഷിഖ് അഹ്‌മദ്, അസീസ് എടച്ചേരി, റിയാസ് വാണിമേല്‍, മുസ്തഫല്‍ ഫൈസി, റഷീദ് നൊച്ചാട്, ശാഹിര്‍.എം.ടി, കെ.എം.എ റഷീദ്, മുഹമ്മദ് ഷൗലി, അബ്ദുല്‍ ഹമീദ്, അഹ്‌മദ് മുസ്തഫ, റഷീദ് കണ്ണൂര്‍, ഷംസീര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി