Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അടൂര്‍ അസോസിയേഷന്‍ ഖത്തര്‍ ചിങ്ങനിലാവ്’23 സംഘടിപ്പിച്ചു

ദോഹ. ഖത്തറിലെ അടൂര്‍ മണ്ഡലം നിവാസികളുടെ പ്രവാസി സഹൃദ കൂട്ടായ്മയായ അടൂര്‍ അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ചിങ്ങനിലാവ്’23 ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു .
ഗാര്‍ഡന്‍ വില്ലേജ് റെസ്റ്റോറന്റ് ഹാളില്‍ നടന്ന ആഘോഷ പരിപാടിയില്‍ കുടുബസമേതമുള്ള അംഗങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായി .

ഉല്‍ഘാടന സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് റിജോ റോയ് അധ്യക്ഷത വഹിച്ചു .
ഇന്ത്യന്‍ കല്‍ച്ചറല്‍ സെന്റെര്‍ സെക്രെട്ടറി എബ്രഹാം മാത്യു ,ലോക കേരളസഭ അംഗം എ .സുനില്‍ ,കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ ഓ.കെ പരുമല ,അസോസിയേഷന്‍ രക്ഷാധികാരി സാം കുരുവിള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു .സെക്രട്ടറി ജ്യോതിഷ് ജേക്കബ് സ്വാഗതവും ജോസഫ് ജോസ് നന്ദിയും പറഞ്ഞു.
കുടുബാംഗങ്ങളും കുട്ടികളും പങ്കെടുത്ത വിവിധ കലാപരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്നു .ആഘോഷ പരിപാടികള്‍ക്ക്
രാജ പുന്നന്‍ ,അജിത് പിള്ള, രാജന്‍ ഫിലിപ്പ്, സുബൈര്‍ പാറക്കല്‍ , റജി പുതുമല, രാജീവ്, ബിജു കുമാര്‍എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button