ചാലിയാര്‍ ദോഹ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി
ദോഹ: ഖത്തറില്‍ പുതുതായി ചുമതലയേറ്റ ഇന്ത്യന്‍ അംബാസഡര്‍ വിപുലുമായി ചാലിയാര്‍ ദോഹ ഭാരവാഹികള്‍ കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യന്‍ എംബസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചാലിയാര്‍ ദോഹ പ്രസിഡണ്ട് സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം, ജനറല്‍ സെക്രട്ടറി സി. ടി. സിദ്ധീഖ് ചെറുവാടി , ട്രെഷറര്‍ ജാബിര്‍ ബേപ്പൂര്‍ ,വൈസ് പ്രസിഡണ്ടുമാരായ രതീഷ് കക്കോവ്, മുഹമ്മദ് ലയിസ് കുനിയില്‍, രഘുനാഥ് ഫറോഖ്, അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, സെക്രട്ടറിമാരായ അഹ്‌മദ് നിയാസ് മൂര്‍ക്കനാട്, ജെയ്‌സല്‍ വാഴക്കാട് എന്നിവര്‍ പങ്കെടുത്തു.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ എംബസിയും ഖത്തര്‍ ഗവര്‍ണ്മെന്റുമായി ചേര്‍ന്ന് സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതകളെകുറിച്ച് അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. ചാലിയാര്‍ ദോഹയുടെ ഭാവിയിലുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിന്റെയും എംബസിയുടെയും പൂര്‍ണ പിന്തുണയുമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
ചാലിയാര്‍ ദോഹ കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലമായി ഖത്തറിലും നാട്ടിലുമായി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും ഭാരവാഹികള്‍ വിശദീകരിച്ചു.
ചാലിയാറും അതിന്റെ ചരിത്ര പ്രാധാന്യവും, ചാലിയാറിന്റെ ഇരുകരയിലുമുള്ള വിവിധ പഞ്ചായത്തുകളെകുറിച്ചുള്ള വിവരണവും ഭാരവാഹികള്‍ അദ്ദേഹത്തിന് പരിചയപ്പെടുത്തി. ഇന്ത്യന്‍ പ്രവാസി സമൂഹം നിലവില്‍ അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തി.
ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ അനുഭവിക്കുന്ന വമ്പിച്ച വിമാന യാത്രാ ടിക്കറ്റ് നിരക്കിന്റെ ആശങ്കകളും അദ്ദേഹവുമായി പങ്കുവെച്ചു. ഗള്‍ഫ് സെക്ടറില്‍ നില നില്‍ക്കുന്ന അമിതമായ വിമാന യാത്ര നിരക്ക് ലക്ഷക്കണക്കിന് പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട് എന്നും ,ഈ വിഷയത്തില്‍ ഇന്ത്യന്‍ വ്യാമയാന മന്ത്രാലയത്തിന്റെയും കേന്ദ്ര ഗവണ്മെന്റിന്റെയും ശ്രദ്ധയില്‍ കൊണ്ട് വരാന്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ ശക്തമായി ഉണ്ടാവല്‍ പ്രവാസി സമൂഹത്തിന് വലിയ ഒരു ആശ്വാസമാകും എന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു