Breaking NewsUncategorized
ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റും ഇടിയോടുകൂടിയ മഴയും ഉണ്ടാകാന്‍ സാധ്യത
ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മഴമേഘങ്ങള്‍ രൂപപ്പെടുന്ന പശ്ചാത്തലത്തില്‍ കാലാവസ്ഥാമാറ്റത്തിന്റെ ഭാഗമായി ഇന്ന് ശക്തമായ കാറ്റും ഇടിയോടുകൂടിയ മഴയും ഉണ്ടാകാന്‍ സാധ്യത . ഏറ്റവും പുതിയ കാലാവസ്ഥാ ചാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴമേഘങ്ങള്‍ രൂപപ്പെടുന്നുവെന്നാണ് .
ഒക്ടോബര്‍ 18, 19 തീയതികളില്‍ മഴമേഘങ്ങള്‍ ശക്തമാകുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് പ്രതീക്ഷിക്കുന്നു, ഇത് ചില സമയങ്ങളില്‍ ഇടിയോടും ശക്തമായ കാറ്റിനോടും ഒപ്പമുള്ള മഴക്ക് കാരണമാകും.