Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അല്‍ റവാബി ഗ്രൂപ്പില്‍ നിരവധി ഒഴിവുകള്‍

ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ റവാബി ഗ്രൂപ്പില്‍ നിരവധി ഒഴിവുകള്‍ . എക്കൗണ്ടന്റ്, ജൂനിയര്‍ എക്കൗണ്ടന്റ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
എം.കോമും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിചയവുമുള്ളവരെയാണ് എക്കൗണ്ടന്റ് തസ്തികകളിലേക്ക് പരിഗണിക്കുക. ബികോമും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പരിചയവുമുള്ളവര്‍ക്ക് ജൂനിയര്‍ എക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.
ഏതെങ്കിലും ബിരുദം, വിതരണ മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പരിചയവുമുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം.
എല്ലാ തസ്തികകളിലേക്ക് 35 വയസ്സ് കവിയാത്ത മലയാളികളെയാണ് പരിഗണിക്കുക.
താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 22 ന് രാവിലെ 10 മണിക്കും ഉച്ചക്ക് രണ്ട് മണിക്കുമിടയില്‍ ഓള്‍ഡ് റയ്യാനിലെ അല്‍റവാബി സൂഖില്‍ ഇന്റര്‍വ്യൂവിന് ഹാജറാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 70489894 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button